Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Facebook Live

America

കെ​എ​ച്ച്എ​ൻ​എ മു​ഖാ​മു​ഖം: കൃ​ഷ്ണ​കു​മാ​ർ പ്ര​വാ​സി​ക​ളു​മാ​യി സം​വ​ദി​ക്കു​ന്നു

ന്യൂ​യോ​ർ​ക്ക്: കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (കെ​എ​ച്ച്എ​ൻ​എ) സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ത്യേ​ക "മു​ഖാ​മു​ഖം' പ​രി​പാ​ടി​യി​ൽ സി​നി​മാ താ​ര​വും ബി​ജെ​പി നേ​താ​വു​മാ​യ കൃ​ഷ്ണ​കു​മാ​ർ അ​തി​ഥി​യാ​യി എ​ത്തു​ന്നു.

ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ളു​മാ​യി വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കാ​നും ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കാ​നു​മാ​ണ് ഈ ​പ​രി​പാ​ടി​യി​ലൂ​ടെ അ​ദ്ദേ​ഹം ല​ക്ഷ്യ​മി​ടു​ന്ന​ത്. ത​ന്‍റെ ക​രി​യ​റി​ലെ സു​പ്ര​ധാ​ന വ​ഴി​ത്തി​രി​വു​ക​ളെ കു​റി​ച്ചും സാ​മൂ​ഹി​ക-​രാ​ഷ്‌​ട്രീ​യ നി​ല​പാ​ടു​ക​ളെ കു​റി​ച്ചും സം​സാ​രി​ക്കാ​നാ​ണ് ഈ ​സം​വാ​ദ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ശ​നി​യാ​ഴ്ച ഈ​സ്റ്റേ​ൺ സ​മ​യം രാ​വി​ലെ 11.30ന് ​കെ​എ​ച്ച്എ​ൻ​എ​യു​ടെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ (http://www.facebook.com/KeralaHindusofNorthAmerica) അ​ദ്ദേ​ഹം പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.

കൃ​ഷ്ണ​കു​മാ​റി​നെ മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ക​ല​യും രാ​ഷ്‌​ട്രീ​യ​വും സാ​മൂ​ഹി​ക സേ​വ​ന​വും ഒ​ത്തു​ചേ​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​താ​നു​ഭ​വ​ങ്ങ​ൾ പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് പ്ര​ചോ​ദ​ന​മാ​കു​മെ​ന്നും പ്ര​സി​ഡ​ന്‍റ് ടി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

പ്ര​സി​ഡ​ന്‍റ് ടി.​ ഉ​ണ്ണി​കൃ​ഷ്ണ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​നു നാ​യ​ർ, ട്ര​ഷ​റ​ർ അ​ശോ​ക് മേ​നോ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ഞ്ജീ​വ് കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഹ​രി​ലാ​ൽ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ അ​പ്പു​ക്കു​ട്ട​ൻ പി​ള്ള, ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സും ട്ര​സ്റ്റീ ബോ​ർ​ഡും ചേ​ർ​ന്നാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

Latest News

Corehub Up